Monday, May 6, 2024
HomeKeralaവിഷന്‍ 24; പതിനേഴുകാരെ തേടിയിറങ്ങാന്‍ കോണ്‍ഗ്രസ്

വിഷന്‍ 24; പതിനേഴുകാരെ തേടിയിറങ്ങാന്‍ കോണ്‍ഗ്രസ്

കൊച്ചി: പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനേഴുകാരെ തേടിയിറങ്ങാന്‍ കോണ്‍ഗ്രസ്. നിലവിലെ വോട്ടര്‍പട്ടിക സ്ഥിരപ്പെടുത്തിയ ശേഷം അടുത്ത വര്‍ഷം വോട്ടര്‍ പട്ടികയില്‍ ഇടം ലഭിക്കുന്ന 17 വയസ്സുള്ളവരുടെ പട്ടിക തയ്യാറാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടിയുടെ വിഷന്‍ 24 നേതൃയോഗത്തില്‍ ഇതിനായി തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ ഒരേ വീട്ടിലെ വോട്ടര്‍മാരുടെ സീരിയല്‍ നമ്ബറുകള്‍ തെറ്റാണെങ്കില്‍ ആദ്യം തിരുത്തും.

ഇതിനൊപ്പം ബൂത്ത് തലത്തില്‍ പുതിയ വോട്ടര്‍മാരുടെ എണ്ണവും ശേഖരിക്കും. ഈ വര്‍ഷം 18 വയസ്സ് തികഞ്ഞവരുടെ വോട്ടുകള്‍ ഈ വര്‍ഷം തന്നെ ചേര്‍ക്കും. ഇതിനൊപ്പം അടുത്ത വര്‍ഷത്തേക്കുള്ള പട്ടികയും തയ്യാറാക്കും. അടുത്ത ജനുവരിയോടെ തന്നെ ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിനുള്ള ഒരു കാരണം അവിടത്തെ വോട്ടര്‍പട്ടിക പുതുക്കുന്നതില്‍ നടത്തിയ പ്രവര്‍ത്തനമാണ്. അതേ രീതിയില്‍, പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളും നടത്തണം. ബൂത്ത് കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും ശക്തിപ്പെടുത്തണം. ഓരോ സ്ഥലത്തെയും മത, സാമുദായിക നേതാക്കളെ മുന്‍കൂട്ടി കാണുകയും ചങ്ങാതിമാരാക്കുകയും വേണം. തിരഞ്ഞെടുപ്പ് ആകുമ്ബോഴേക്കും നല്ല ബന്ധം സ്ഥാപിക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular