Monday, May 6, 2024
HomeKeralaദുര്‍മന്ത്രവാദത്തിനെതിരായ നിയമം അടുത്ത നിയമസഭ സമ്മേളനത്തില്‍ കൊണ്ട് വരാന്‍ നീക്കം

ദുര്‍മന്ത്രവാദത്തിനെതിരായ നിയമം അടുത്ത നിയമസഭ സമ്മേളനത്തില്‍ കൊണ്ട് വരാന്‍ നീക്കം

തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിനെതിരായ നിയമത്തെക്കുറിച്ച്‌ സംസ്ഥാന ആഭ്യന്തര, നിയമവകുപ്പിന്‍റെ യോഗം ഇന്ന് ചേരും.

നിയമ പരിഷ്കാര കമ്മീഷന്‍റെ ശുപാര്‍ശകളാണ് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യുന്നത്. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് കൊണ്ട് വരാനാണ് നീക്കം. ബില്ലിന്‍റെ കരട് പൊതുജന അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കുകയും ചെയ്യും.

സംസ്ഥാനത്ത് നടക്കുന്ന ആഭിചാര കൊലപാതകങ്ങളും അന്ധവിശ്വാസങ്ങളും തടയാന്‍ പുതിയ നിയമം കൊണ്ടുവരണമെന്നാണ് സി.പി.എമ്മിന്‍റെ ആവശ്യം. ദുഷ്പ്രവണതകള്‍ക്കെതിരെ ബഹുജന മുന്നേറ്റവും അവബോധവും ഉണ്ടാകണം.

പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയെ ശക്തമായി അപലപിക്കുന്നുവെന്നും സി.പി.എം പറഞ്ഞു. ഇലന്തൂര്‍ സംഭവത്തിന്‍റെ എല്ലാ വശങ്ങളും പുറത്തുവരണം. സമൂഹത്തിന് ഒരു പാഠമാകുന്ന തരത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടത്. കുറ്റകൃത്യം പുറത്തുകൊണ്ടുവരാനുള്ള കേരള പൊലീസിന്‍റെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് സി.പി.എം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular