Monday, May 6, 2024
HomeKeralaഭഗവല്‍ സിംഗിനും ലൈലയ്‌ക്കും കാല്‍ കോടിയോളം കടം; 18 ലക്ഷത്തോളം എടുത്തത് രണ്ട് സഹകരണ ബാങ്കുകളില്‍...

ഭഗവല്‍ സിംഗിനും ലൈലയ്‌ക്കും കാല്‍ കോടിയോളം കടം; 18 ലക്ഷത്തോളം എടുത്തത് രണ്ട് സഹകരണ ബാങ്കുകളില്‍ നിന്ന്

കൊച്ചി: ഇരട്ട ആഭിചാര കൊലക്കേസില്‍ രണ്ടാം പ്രതി ഭഗവല്‍ സിംഗിനും മൂന്നാം പ്രതി ലൈലയ്‌ക്കും വലിയ രീതിയിലുള്ള സാമ്ബത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഇരുവരുടെയും പേരിലായി ഏകദേശം 25 ലക്ഷം രൂപയുടെ അടുത്ത് കടമുണ്ടായിരുന്നു. വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി കാല്‍കോടിയോളം രൂപയുടെ കടമുണ്ട്.

ഇലന്തൂര്‍ സഹകരണ ബാങ്കില്‍ നിന്ന് 8,50,000 മറ്റൊരു ബാങ്കില്‍ നിന്ന് പത്ത് ലക്ഷം രൂപയോളവും ദമ്ബതികള്‍ വായ്പയെടുത്തിരുന്നു. ലൈലയുടെ പേരിലുള്ള വസ്തുവും ഇവരുടെ അവിവാഹിതനായ ഒരു സഹോദരന്റെ പേരിലുള്ള ഭൂമിയും ഈടുവെച്ചായിരുന്നു ബാങ്കില്‍ നിന്ന് വായ്പയെടുത്തത്.

ചില വ്യക്തികളില്‍ നിന്നായി അഞ്ച് ലക്ഷത്തിലധികം രൂപയും ഇവര്‍ കൈപ്പറ്റിയിട്ടുണ്ട്. ആകെ 25 ലക്ഷത്തിനടത്ത് വരുന്ന ഈ ബാധ്യതകള്‍ എളുപ്പത്തില്‍ മറികടക്കുന്നതിനായി ആഭിചാര ക്രിയകള്‍ നടത്തിയാല്‍ മതിയെന്ന ഷാഫിയുടെ വാക്കുകള്‍ ദമ്ബതികള്‍ വിശ്വസിച്ചു. തുടര്‍ന്ന് അപരിഷ്‌കൃതമായ ആഭിചാര കൊലയടക്കമുള്ള പ്രവൃത്തികളിലേക്ക് ഇവര്‍ മുതിരുകയായിരുന്നു.

അതേസമയം പ്രതി ഭഗവല്‍ സിംഗിനെ വലയിലാക്കാനായി ഷാഫി ഉപയോഗിച്ച ‘ശ്രീദേവി’ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പോലീസ് വീണ്ടെടുത്തു. ഏകദേശം 100 പേജുകളോളം വരുന്ന മൂന്ന് വര്‍ഷത്തെ സംഭാഷണം പോലീസിന് ലഭിച്ചിട്ടുണ്ട്. ഭഗവല്‍ സിംഗുമായി ഷാഫി 2019 മുതല്‍ നടത്തിയ സംഭാഷണമാണ് വീണ്ടെടുത്തത്. ഇതിനിടെ മാംസം കഴിച്ചുവെന്ന് പറയാന്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പ്രതികള്‍ ആരോപിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്ബോഴാണ് പ്രതികള്‍ ഇക്കാര്യം പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular