Saturday, April 27, 2024
HomeIndia5ജി ഞങ്ങളുടെ സ്വന്തം ഉല്‍പ്പന്നം; മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കും -നിര്‍മല സീതാരാമന്‍

5ജി ഞങ്ങളുടെ സ്വന്തം ഉല്‍പ്പന്നം; മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കും -നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി 5ജി വികസിപ്പിച്ചതായും അത് ഉടന്‍ തന്നെ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍മല സീതാരാമന്‍.

ഇന്ത്യയുടെ 5ജിയുടെ കഥ ഇതുവരെ ആളുകളിലേക്ക് എത്തിയിട്ടില്ലെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

യു.എസിലെ ജോണ്‍ ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ആരുടെയും സഹായം കൂടാതെയാണ് ഞങ്ങള്‍ 5ജി വികസിപ്പിച്ചതെന്നും അവര്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ”ചില ഭാഗങ്ങള്‍ ദക്ഷിണകൊറിയപോലുള്ള രാജ്യങ്ങളില്‍ നിന്ന് വന്നിട്ടുണ്ടാകാം. എന്നാല്‍ പൂര്‍ണമായി തദ്ദേശീയമായി വികസിപ്പിച്ച 5ജി ഇപ്പോള്‍ ഞങ്ങള്‍ക്ക് മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കും. ഇന്ത്യയുടെ 5ജി മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതല്ല. ഞങ്ങളുടെ സ്വന്തം ഉല്‍പ്പന്നമാണ്”-നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി ലോഞ്ച് ചെയ്തിരുന്നു. എന്നാല്‍ 2024ഓടെയോ രാജ്യത്ത് പൂര്‍ണ തോതില്‍ 5ജി സേവനം ലഭ്യമാവുകയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular