തിരുവനന്തപുരം: സിനിമാ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പതിവ് നടപടികള്‍ മറികടന്നാണ് സുരേഷ് ഗോപിയ്ക്ക് ഔദ്യോഗിക ചുമതല നല്‍കിയത്.
പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രം കോര്‍ കമ്മിറ്റിയില്‍ വരുന്നതായിരുന്ന പാര്‍ട്ടിയിലെ കീഴ്വഴക്കം. താരത്തെ ഉള്‍പ്പെടുത്തിയത് കേന്ദ്ര നിര്‍ദേശ പ്രകാരമാണ്.
പലപ്പോഴും പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴും തന്റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി. താരത്തെ മുന്‍ നിര്‍ത്തി കേരളത്തില്‍ കരുത്ത് കൂട്ടണമെന്നുള്ളത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ്.