Monday, May 6, 2024
HomeGulfസൗദിയുടെ വികസന പദ്ധതികളെക്കുറിച്ച്‌ പഠിക്കാന്‍ ഫ്രഞ്ച് വാസ്തുവിദ്യാസംഘം

സൗദിയുടെ വികസന പദ്ധതികളെക്കുറിച്ച്‌ പഠിക്കാന്‍ ഫ്രഞ്ച് വാസ്തുവിദ്യാസംഘം

ജുബൈല്‍: സൗദി അറേബ്യയുടെ നാഴികക്കല്ലായ അടിസ്ഥാനവികസന പദ്ധതികളെ സംബന്ധിച്ചു പഠിക്കാനും വൈദഗ്ധ്യം പങ്കുവെക്കാനും അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനുമായി ഫ്രാന്‍സിലെ മികച്ച അഞ്ചു വാസ്തുവിദ്യാ വിദഗ്‌ധര്‍ സൗദി അറേബ്യയിലെത്തി.

120 ഫ്രഞ്ച് സ്ഥാപനങ്ങളെ പ്രതിനിധാനംചെയ്യുന്ന ലാഭേച്ഛയില്ലാത്ത ഗ്രൂപ്പായ ‘അഫെക്സി’ലെ അംഗങ്ങളായ ഇവര്‍ റിയാദില്‍ നടന്ന ഒരു സിമ്ബോസിയത്തില്‍ സൗദി ഗിഗാ പ്രോജക്‌ടുകളുടെ ചുമതലയുള്ള ഉന്നത അധികാരികളുമായി കൂടിക്കാഴ്ച നടത്തി.

വിവിധ പദ്ധതികള്‍ കാണാനും രാജ്യത്തിന്റെ അഭിലാഷങ്ങളെക്കുറിച്ച്‌ കൂടുതലറിയാനും ജിദ്ദയിലേക്കും അല്‍ഉലയിലേക്കും പോകുന്നതിനു മുമ്ബായിരുന്നു റിയാദ് സന്ദര്‍ശനം.ഫ്രഞ്ച് സര്‍ക്കാര്‍ ഏജന്‍സിയായ ‘ബിസിനസ് ഫ്രാന്‍സു’മായി സഹകരിച്ച്‌ അഫെക്സ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ സൗ ദി-ഫ്രഞ്ച് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമാണ് കൂടിക്കാഴ്ചകള്‍. സൗദി അറേബ്യയുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കാന്‍ ഞങ്ങള്‍ ഇന്ന് ഇവിടെയുണ്ടെന്നും ‘വിഷന്‍ 2030’ന്റെ സ്വാധീനം രാജ്യത്തെ അതിവേഗം മാറ്റാന്‍ കഴിവുള്ളവയാണെന്നും ഇത് അന്താരാഷ്ട്ര തലത്തിലും സ്വാധീനം ചെലുത്തുന്നതാണെന്നും അഫെക്സ് പ്രസിഡന്റ് റെഡ അമലോ പറഞ്ഞു.

റിയാദില്‍ നടന്ന സിമ്ബോസിയത്തില്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ കമീഷന്‍ സി.ഇ.ഒ സുമയ അല്‍-സുലൈമാന്‍ സംസാരിച്ചു. ഭാവി പദ്ധതികളില്‍ രാജ്യത്തിന്റെ വാസ്തുവിദ്യാശൈലികള്‍ സംരക്ഷിക്കുന്നതില്‍ സാംസ്കാരിക മന്ത്രാലയത്തിന്റെ പങ്ക് സി.ഇ.ഒ എടുത്തുപറഞ്ഞു.

ഫ്രാന്‍സിന്റെ അംബാസഡറായ ലുഡോവിക് പൗയില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ാംസ്കാരിക മന്ത്രാലയം, ചെങ്കടല്‍ വികസന പദ്ധതി, ഖിദ്ദിയ, നിയോമിലെ പാര്‍പ്പിട പദ്ധതിയായ ‘ദി ലൈന്‍’, ദറഇയ ഗേറ്റ് ഡെവലപ്മെന്റ് അതോറിറ്റി, ബോട്ടിക് ഗ്രൂപ് തുടങ്ങി സൗദിയിലെ ബൃഹദ്പദ്ധതികളുടെ നേതൃത്വങ്ങളുമായി ഫ്രഞ്ച് വാസ്തുവിദ്യാസംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്. പൈതൃകം, സംസ്‌കാരം, ആരോഗ്യം, ഗതാഗതം, വിനോദസഞ്ചാരം, ഇക്കോ-ടൂറിസം എന്നിവയില്‍നിന്നുള്ള വിദഗ്ധരുമായും ചര്‍ച്ച നടത്തുന്നുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular