Monday, May 6, 2024
HomeAsiaആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200ഓളം അഴുകിയ മൃതദേഹങ്ങള്‍; 50 വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി;...

ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200ഓളം അഴുകിയ മൃതദേഹങ്ങള്‍; 50 വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി; അന്വേഷണത്തിന് ഉത്തരവിട്ടു

സ്ലാമാബാദ്: പാകിസ്താനിലെ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200ഓളം മൃതദേഹങ്ങള്‍ കണ്ടെത്തി. മുള്‍ട്ടാനിലെ നിഷ്താര്‍ ആശുപത്രിയിലെ മോര്‍ച്ചറിയുടെ മേല്‍ക്കൂരയിലാണ് അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി താരിഖ് സമാന്‍ ഗുജ്ജാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയ തനിക്ക് ഒരാള്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ഗുജ്ജാര്‍ പറയുന്നു.

ഇവിടേക്കുള്ള വാതില്‍ തുറക്കാന്‍ ആദ്യം ജീവനക്കാര്‍ തയ്യാറായിരുന്നില്ല. കേസെടുക്കുമെന്ന് പറഞ്ഞതോടെയാണ് അവര്‍ വാതില്‍ പോലും തുറന്നതെന്നും അദ്ദേഹം പറഞ്ഞു. 200ഓളം മൃതദേഹങ്ങള്‍ തറയില്‍ കിടക്കുന്നതാണ് കണ്ടത്. പുരുഷന്മാരുടേയും സ്ത്രീകളുടേയും മൃതദേഹങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇതിലെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ നീക്കിയിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠന ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച മൃതദേഹങ്ങളാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ജീവിതത്തില്‍ ഒരിക്കലും ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ലെന്നും ഗുജ്ജാര്‍ പറയുന്നു. ‘ പല മൃതദേഹങ്ങളും അഴുകി തുടങ്ങിയിരുന്നു. അവയിലെല്ലാം പുഴുക്കളും നുരയ്‌ക്കുന്നുണ്ടായിരുന്നു. 50 വര്‍ഷത്തെ ജീവിതത്തില്‍ ഒരിക്കലും ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ല. ചില ശരീരങ്ങള്‍ കഴുകന്മാരും തിന്നുന്നുണ്ടായിരുന്നു.മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചതെങ്കില്‍ അതിന് ശേഷം മൃതദേഹങ്ങള്‍ക്ക് കൃത്യമായ മത പ്രാര്‍ത്ഥനകള്‍ നല്‍കി സംസ്‌കരിക്കണമായിരുന്നു. എന്നാല്‍ അതിന് പകരം അവയെല്ലാം മേല്‍ക്കൂരയില്‍ എറിഞ്ഞുവെന്നും’ അദ്ദേഹം വിമര്‍ശിച്ചു.

അനാസ്ഥയ്‌ക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular