Wednesday, May 1, 2024
HomeKeralaനെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ പാദുകവുമായി മലപ്പുറം സ്വദേശി പിടിയില്‍

നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ പാദുകവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ പാദുകവുമായി മലപ്പുറം സ്വദേശി പിടിയില്‍.

ഷാര്‍ജയില്‍നിന്നും എത്തിയ ഇയാള്‍ ഇരു കാല്പാദങ്ങളുടേയും താഴെയാണ് അതിവിദഗ്ധമായി സ്വര്‍ണം ചേര്‍ത്തുവച്ചത്. 78 ലക്ഷം രൂപ വില വരുന്ന 1762 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഇരു കാല്പാദങ്ങളോട് ഒട്ടിച്ചു ചേര്‍ത്താണ് പാദുകം തീര്‍ത്തത്.

സംഭവത്തില്‍ മലപ്പുറം സ്വദേശിയായ മുഹമ്മദ് ദില്‍ഷാദിനെ ആണ് എയര്‍ കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തത്.

ടേപ്പ് വച്ച്‌ സ്വര്‍ണം തിരിച്ചറിയാത്ത വിധം ഭദ്രമായി പൊതിഞ്ഞ് സോക്സും ഷൂസും ധരിക്കുകയായിരുന്നു. ഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഷൂസ് അഴിപ്പിച്ച്‌ പരിശോധിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular