Wednesday, May 1, 2024
HomeKeralaപെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിച്ച്‌ സര്‍ക്കാര്‍

പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള തീരുമാനം മരവിപ്പിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു.

മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. തല്‍ക്കാലം തുടര്‍നടപടികള്‍ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിരമിക്കല്‍ പ്രായം 58 ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തി സര്‍ക്കാര്‍ ശനിയാഴ്ച ഉത്തരവിറക്കിയിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാന്‍ 2017 ല്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഏറ്റവും വലിയ സ്ഥാപനങ്ങളായ കെഎസ്‌എഫ്‌ഇ, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെ 122 പൊതുമേഖലാ സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലുമായി ഏകദേശം 1.5 ലക്ഷം ജീവനക്കാരുണ്ട്.

ചില സ്ഥാപനങ്ങളില്‍, വിരമിക്കല്‍ പ്രായം ഇതിനകം 60 ആണ്. വിരമിക്കല്‍ പ്രായം ഏകീകരിക്കുന്നുവെന്ന വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്ന നയപരമായ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയതിന്‍റെ സൂചനയായാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ എടുത്ത തീരുമാനം വ്യാഖ്യാനിക്കപ്പെട്ടത്. കടുത്ത സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular