Monday, May 6, 2024
HomeKeralaബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സോപ്പ് തേച്ചു കുളി; യുവാക്കളെ പോലീസ് പിടികൂടി

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സോപ്പ് തേച്ചു കുളി; യുവാക്കളെ പോലീസ് പിടികൂടി

കൊല്ലം : ശാസ്താംകോട്ടയില്‍ ബൈക്കില്‍ സഞ്ചരിച്ചുകൊണ്ട് സോപ്പ് തേച്ചു കുളിച്ച യുവാക്കള്‍ പോലീസിന്റെ പിടിയിലായി.
സിനിമാപ്പറമ്ബ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് കേസെടുത്തത്.

ഭരണിക്കാവ് ജങ്ഷനിലൂടെയാണ് യുവാക്കള്‍ ഇത്തരത്തില്‍ യാത്ര നടത്തിയത്. അര്‍ദ്ധ നഗ്നരായി സോപ്പ് തേച്ചുകുളിച്ചു കൊണ്ടായിരുന്നു ഇരുവരുടേയും യാത്ര. ഇതിന്റെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

പോലീസ് ഇവരെ കൈയോടെ പൊക്കിയപ്പോള്‍ ന്യായീകരണം നിരത്തി. വൈകുന്നേരം കളികഴിഞ്ഞുവന്നപ്പോള്‍ മഴതുടങ്ങി. പിന്നെ അങ്ങ് കുളിക്കാമെന്നു കരുതിയെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് വിട്ടയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular