Sunday, April 28, 2024
HomeUSAഅമേരിക്കയിൽ സഞ്ചാരികൾ കാണേണ്ട അഞ്ചു സ്ഥലങ്ങൾ 'ജ്യോഗ്രാഫിക്' പട്ടികയിൽ

അമേരിക്കയിൽ സഞ്ചാരികൾ കാണേണ്ട അഞ്ചു സ്ഥലങ്ങൾ ‘ജ്യോഗ്രാഫിക്’ പട്ടികയിൽ

അടുത്ത വർഷം യാത്ര ചെയ്യാൻ അമേരിക്കയിലെ അഞ്ചു മികച്ച സ്ഥലങ്ങൾ ‘നാഷനൽ ജ്യോഗ്രാഫിക്’ തിരഞ്ഞെടുത്തു. ലോകത്തെ ഏറ്റവും മികച്ച ഇടങ്ങളിലാണ് ഇവ ഉൾപെടുന്നത്.

സ്ഥലങ്ങൾ കാണാൻ പോകുന്നവരുമായും എഴുത്തുകാരുമായും ലോകമൊട്ടാകെയുള്ള എഡിറ്റോറിയൽ ടീമുകളുമായും ആലോചിച്ചാണ് തീരുമാനം എടുത്തതെന്നു സീനിയർ എഡിറ്റർ ആമി അലിപിയോ പറഞ്ഞു. അധികമാരും കേട്ടിട്ടില്ലാത്ത കൗതുകമുള്ള ഇടങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധ വയ്ക്കാറുണ്ട്.

ടെക്സസിന്റെ ബിഗ് ബെൻഡ് നാഷനൽ പാർക്ക്, വിസ്കോൺസിനിൽ മിൽവോക്കി, കലിഫോണിയയിൽ സാൻ ഫ്രാൻസിസ്‌കോ, സൗത്ത് കരളിനയിൽ ചാൾസ്റ്റൺ, യൂട്ടാ സംസ്ഥാനം എന്നിവ പട്ടികയിൽ ഉൾപ്പെടുത്തിയത് ഈ വ്യത്യസ്തത കണക്കിലെടുത്താണ്.

ബിഗ് ബെൻഡ് നാഷനൽ പാർക്ക്: ജോഗ്രഫികിന്റെ പ്രകൃതി വിഭാഗത്തിലാണ് പാർക്ക് ഉൾപ്പെടുന്നത്. അധികം സഞ്ചാരികൾ എത്താത്ത പാർക്കിൽ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നു അലിപിയോ പറഞ്ഞു. നല്ല വന്യമൃഗ സമ്പത്തുമുണ്ട്.

യെലോസ്‌റ്റോൺ പോലുള്ള പാർക്കുകളിൽ തിരക്ക് വളരെ കൂടുതലാണെന്നു അവർ പറഞ്ഞു. അവിടത്തെ ജനക്കൂട്ടത്തിന്റെ ഒരു ഭാഗം ലഭിച്ചാലും ബിഗ് ബെനഡിനു പ്രയോജനം ഉണ്ടാവും. “വിസ്മയവാഹമായ കാഴ്ചകൾ അവിടെയുണ്ട്.”

ടെക്സസ്-മെക്സിക്കോ അതിർത്തിയിലുള്ള പാർക്കിൽ മരുഭൂമിയും അഴകാർന്ന  നദികളുമുണ്ട്. ചുറ്റുവട്ടത്ത് കൗതുകമുണർത്തുന്ന പട്ടണങ്ങളുണ്ട് — മാരത്തൺ, ആൽപൈൻ, മാർഫ തുടങ്ങിയവ. സിനിമയിൽ കാണുന്ന പോലെ പഴയ കാലത്തെ ടെക്സൻ പട്ടണങ്ങൾ.

മിൽവോക്കി: തടാക നഗരം ഉൾപ്പെടുത്തിയത് പുതുതായി കൊണ്ടുവന്ന കമ്മ്യൂണിറ്റി എന്ന വിഭാഗത്തിലാണ്. ഇങ്ങനെയുളള സ്ഥലത്തു ടൂറിസം വഴി സമൂഹത്തിനു നേട്ടം നൽകുക എന്നതാണ് ലക്ഷ്യമെന്നു അലിപിയോ പറഞ്ഞു.

മദ്യം, പോർക്ക് സോസേജ് ഇവയൊക്കെ മാത്രം ഉണ്ടാക്കുന്ന നഗരമെന്ന സങ്കൽപം പഴയതാണ്. “സൃഷ്ടിപരമായ കഴിവുകളുള്ള സമൂഹമാണത്. നഗരം അതിനെ പിന്തുണയ്ക്കുന്നു.”

വിനോദ കേന്ദ്രങ്ങൾ ഉൾപ്പെട്ട ഡീർ ഡിസ്‌ട്രിക്‌ട് പുനർ നിർമിക്കാൻ മിൽവോക്കി അടുത്തിടെ ഒഴിഞ്ഞ സ്ഥലങ്ങൾ നികത്തിയെടുത്തു. ബ്രോൺസ്‌വില്ലിൽ ആഫ്രിക്കൻ-അമേരിക്കൻ കലാ-സാംസ്‌കാരിക കേന്ദ്രം തുറക്കാൻ പദ്ധതിയുണ്ട്.

യൂട്ടാ: പരമാവധി ത്രില്ലടിക്കാൻ കൊള്ളാവുന്ന സ്ഥലമാണ് ഇതെന്നു അലിപിയോ പറയുന്നു. അതിമനോഹരമായ ഭൂമി. വാതിൽപുറ കായിക വിനോദങ്ങൾക്കു മികച്ച ഇടം. പാഡിൽ ബോർഡിംഗ് മുതൽ മലകയറ്റം വരെ. അധികം സഞ്ചാരികൾ പോകാത്ത ഇടങ്ങൾ കണ്ടു രോമാഞ്ചമണിയാൻ അങ്ങോട്ടു പോവുക എന്നാണ് അലിപിയോ പറയുന്നത്.

സയോൺ നാഷണൽ പാർക്ക് ആണ് ഒരു ആകർഷണം. “അതി മനോഹരം,” അലിപിയോ പറഞ്ഞു.

ചാൾസ്റ്റൺ: ദക്ഷിണ ചാരുത എന്നൊക്കെ പറയാവുന്ന മനോഹാരിതയാണ് ചാൾസ്റ്റൺ. സംസ്കാരം എന്ന വിഭാഗത്തിലാണ് നഗരം  ഉൾപ്പെടുത്തിയത്. “ചാൾസ്റ്റണിലെ ഭക്ഷണവും ശില്പകലയും നമുക്കെല്ലാം ഇഷ്ടമാണല്ലോ,” അലിപിയോ പറഞ്ഞു.

ചാൾസ്റ്റൺ അന്താരാഷ്ട്ര ആഫ്രിക്കൻ അമേരിക്കൻ മ്യൂസിയം 2023 ജനുവരിയിൽ തുറക്കും. “ഒട്ടേറെ ദുരന്തങ്ങളുടെ കഥകൾ അവിടെയുണ്ട്. വിജയങ്ങളുടെയും.”

സാൻ ഫ്രാൻസിസ്‌കോ: നഗരത്തിന്റെ ക്രോസ്സ്‌ടൗൺ ട്രെയിൽ പട്ടികയിൽ ഇടം പിടിച്ചത് അതിന്റെ കുടുംബ ബന്ധം കൊണ്ടാണ്. ജനശ്രദ്ധ ആകർഷിച്ച നഗരം ആണെങ്കിലും സാൻ ഫ്രാൻസിസ്‌കോ അതിന്റെ വാതിൽപുരങ്ങൾ പുതുക്കിയെന്നു അലിപിയോ പറയുന്നു.

പുതിയ ക്രോസ്സ്‌ടൗൺ ട്രെയിൽ കോണോടുകോണായി നഗരത്തിന്റെ രണ്ടറ്റങ്ങളെ ബന്ധിപ്പിക്കുന്നു. കുടുംബങ്ങൾക്ക് സഞ്ചരിക്കാനും പ്രകൃതി ആസ്വദിക്കാനും അവസരമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular