Saturday, April 27, 2024
HomeUSAനവംബര്‍ 14ന് ട്രമ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്ന്

നവംബര്‍ 14ന് ട്രമ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമെന്ന്

വാഷിംഗ്ടണ്‍: നവംബര്‍ 12ന് ട്രമ്പിന്റെ മകള്‍ ടിഫിനിയുടെ വിവാഹം ഫ്‌ളോറിഡാ മാര്‍ ഒ. ലെഗോയില്‍ നടന്നതിനു ശേഷം, ട്രമ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനുളള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നതായി ട്രമ്പുമായി അടുത്ത ബന്ധമുള്ള സഹായികള്‍ നല്‍കുന്ന സൂചന.

നവംബര്‍ 8ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ യു.എസ്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ്. നവംബര്‍ 12ന് മുമ്പു ഇടക്കാല തിരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണവിവരം ലഭിക്കുന്നതിനും സാധ്യതയുണ്ട്.
നവംബര്‍ 14ന് തിരഞ്ഞെടുക്കുന്നതിന് മറ്റൊരു പ്രധാന കാരണം കൂടി ചൂണ്ടികാണിക്കപ്പെടുന്നു. പ്രസിഡന്റ് ബൈഡന്‍ നീണ്ട ഏഷ്യന്‍ സന്ദര്‍ശനത്തിനായി നവംബര്‍ രണ്ടാം വാരം പുറപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ നടക്കുന്ന പ്രഖ്യാപനം ലോകശ്രദ്ധ ആകര്‍ഷിക്കുമെന്നുള്ളതാണ്.

അണിയറയില്‍ ട്രമ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം
പ്രഖ്യാപിക്കുവാന്‍ അടുത്ത അനുയായികള്‍ ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ തന്നെ ഒരു പ്രത്യേക തിയ്യതിയും പ്രഖ്യാപിക്കാതെ ട്രമ്പ് സസ്‌പെന്‍സ് നിലനിര്‍ത്തുകയാണ്.

ട്രമ്പിന്റെ സ്ഥാനാര്‍ത്ഥ്യം എവിടെ വെച്ചു പ്രഖ്യാപിക്കണമെന്നതില്‍ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല. ഇപ്പോള്‍ താമസിക്കുന്ന പാം ബീച്ച്(ഫ്‌ളോറിഡാ)യില്‍ വെ്‌ച്ചോ അതോ ഒഹായൊ, പെന്‍സില്‍വാനിയായിലോ വെച്ചായിരിക്കാം.

വ്യാഴാഴ്ച അയോവയില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്ക് തയ്യാറായിരിക്കുക എന്ന മുന്നറിയിപ്പു ട്രമ്പു നല്‍കി കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular