Sunday, April 28, 2024
HomeKeralaപവർബോൾ ജാക്ക്പോട്ട് $1.6 ബില്യൻ എത്തുന്നു

പവർബോൾ ജാക്ക്പോട്ട് $1.6 ബില്യൻ എത്തുന്നു

ശനിയാഴ്ച്ച രാത്രി നറുക്കെടുക്കുന്ന പവർബോൾ ജാക്ക്പോട്ട് ലോക റെക്കോർഡ് ആവാം. യുഎസ് ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയിലാണ് അത് എത്തി നിൽക്കുന്നത്  — $1.6 ബില്യൻ.

ഓഗസ്റ്റ് 3 നു ശേഷമുള്ള ഒരു നറുക്കെടുപ്പിലും വിജയി ഉണ്ടാവാതെ 40ആം നറുക്കെടുപ്പിലാണ് ശനിയാഴ്ച രാത്രി പവർബോൾ പരമ്പര എത്തുക. ഫ്‌ളോറിഡയിലെ ടലഹാസിയിൽ  ശനിയാഴ്ച രാത്രി 10.59 നാണു നറുക്കെടുപ്പ്.  രണ്ടു ഡോളറിന്റെ ടിക്കറ്റ് രാജ്യമൊട്ടാകെ 10 മണി വരെ ലഭിക്കും.

ആർക്കെങ്കിലും ജാക്ക്പോട്ട് അടിച്ചാൽ അത് യുഎസ് ചരിതത്തിലെ ഏറ്റവും വലിയ സമ്മാന തുകയാവും. 2016 ൽ ഒരു ഭാഗ്യവാൻ നേടിയ $1.586 ബില്യന്റെ റെക്കോർഡ് അതു  തകർക്കും.

ശനിയാഴ്ച ആർക്കും നറുക്കു വീണില്ലെങ്കിൽ വീഴാത്ത നറുക്കെടുപ്പുകളുടെ പരമ്പരയിൽ ഒന്നു കൂടിയാവും. ബുധനാഴ്ച രാത്രി നടന്ന നറുക്കെടുപ്പിൽ ആർക്കും ജാക്ക്പോട്ട്  അടിച്ചില്ല. എന്നാൽ 7.2 മില്യനിലേറെ  ടിക്കറ്റുകൾ മൊത്തം 74.9 മില്യന്റെ ക്യാഷ് പ്രൈസ് നേടിയെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.

ജാക്ക്പോട്ട് നേടുന്നവർക്കു സമ്മാനത്തുക 29 വർഷം കൊണ്ട് 30 തവണയായോ ഒറ്റയടിക്കു $782.4 മില്ല്യൻ ക്യാഷ് ആയോ വാങ്ങാം.

മറ്റു രണ്ടു ജാക്ക്പോട്ടുകൾ മാത്രമേ യുഎസ് ചരിത്രത്തിൽ $1.5 മില്യൻ കടന്നിട്ടുള്ളു. അതിലൊന്ന് 2018ൽ $1.537 ബില്യനിൽ എത്തിയ മെഗാമില്യൻസ്. മറ്റൊന്നു 2016ലെ $1.586 ബില്യൻ പവർബോൾ സമ്മാനം. അത് കലിഫോണിയ, ഫ്ളോറിഡ, ടെന്നസി എന്നിവിടങ്ങളിൽ പകുത്തു പോയി.

മെഗാമില്യൻസ് ലോട്ടറി നറുക്കെടുപ്പ് ചൊവാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് നടത്താറുള്ളത്. ഈ വർഷം രണ്ടു പേർ $1.337 ബില്യൻ നേടി. അവർ $780.5 മില്യൻ ക്യാഷ് വാങ്ങുകയാണ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ജാക്ക്പോട്ട് $119 മില്യൻ എത്തുമെന്നായിരുന്നു പ്രതീക്ഷ.

കഴിഞ്ഞ അഞ്ചു നറുക്കെടുപ്പുകളിൽ ന്യു യോർക്കിനു ശരാശരി 321,144 വിജയികൾ വീതമുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular