Thursday, May 2, 2024
HomeKeralaജോലിയും ഭക്ഷണവുമില്ല; വീണ്ടും ജയിലിൽ പോകാൻ പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകർത്ത് യുവാവ്

ജോലിയും ഭക്ഷണവുമില്ല; വീണ്ടും ജയിലിൽ പോകാൻ പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകർത്ത് യുവാവ്

തിരുവനന്തപുരം: വീണ്ടും ജയിലിൽ പോകാൻ വേണ്ടി പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകർത്ത് യുവാവ്. ഞായറാഴ്ച്ച വൈകുന്നേരം തിരുവനന്തപുരം ആറ്റിങ്ങൽ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭം. സ്റ്റേഷന് മുന്നിൽ കിടന്ന ജീപ്പിന്റെ ചില്ല് എറിഞ്ഞ് തകർക്കുകയായിരുന്നു

സംഭവത്തിൽ അയിലം സ്വദേശി ബിജുവിനെ (29) പൊലീസ് പിടികൂടി. ആറ് മാസം മുൻപ് സമാനമായ രീതിയിൽ സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് ഇയാൾ എറിഞ്ഞു തകർത്തിരുന്നു. അന്ന് ബിജുവിനെ പിടികൂടി ജയിലിൽ അടച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ബിജു വീണ്ടും പൊലീസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തു. ജീപ്പിന്റെ പിൻഭാഗത്തെ ഗ്ലാസാണ് എറിഞ്ഞ് തകർത്തത്. ജീപ്പിന്റെ ചില്ലു തകർത്ത ശേഷം സമീപത്തു നിന്ന ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular