Sunday, May 5, 2024
HomeIndiaനാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം ഡ്രംസും സ്പീക്കറും ഉപയോഗിക്കില്ല -ഗുജറാത്ത് മന്ത്രി

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം ഡ്രംസും സ്പീക്കറും ഉപയോഗിക്കില്ല -ഗുജറാത്ത് മന്ത്രി

സൂററ്റ്: നിയമസഭ തെരഞ്ഞെടുപ്പിനായി പത്രിക സമര്‍പ്പിക്കുന്ന ദിവസം ഡ്രംസും സ്പീക്കറും ഉപയോഗിക്കില്ലെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘവി.

മോര്‍ബി തൂക്കുപാലം തകര്‍ന്ന് മരിച്ചവരോടുള്ള ആദരസൂചകമായാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. തൂക്കുപാലം തകര്‍ന്ന് 130ലേറെ പേരാണ് മരിച്ചത്.

പത്രിക സമര്‍പ്പണത്തിനോടനുബന്ധിച്ച്‌ ചെറിയ ഒരു റാലിമാത്രം സംഘടിപ്പിക്കുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

അതേസമയം, നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനോടനുബന്ധിച്ച്‌ പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മൈക്രോഫോണും സ്പീക്കറും ഉപയോഗിക്കും. ആ പരിപാടി മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുകയും ചെയ്യും. ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിന് ഫലമറിയാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular