Monday, May 6, 2024
HomeIndia2024ലെ പൊതുതെരഞ്ഞെടുപ്പ്: പുതിയ അധ്യക്ഷനു കീഴില്‍ ടാസ്‌ക് ഫോഴ്‌സ് യോഗവുമായി കോണ്‍ഗ്രസ്

2024ലെ പൊതുതെരഞ്ഞെടുപ്പ്: പുതിയ അധ്യക്ഷനു കീഴില്‍ ടാസ്‌ക് ഫോഴ്‌സ് യോഗവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ടാസ്‌ക് ഫോഴ്‌സ് യോഗം.

പുതിയ പാര്‍ട്ടി അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ടാസ്‌ക് ഫോഴ്‌സ് യോഗമാണിത്.

പി. ചിദംബരം, മുകുള്‍ വാസ്‌നിക്, ജയറാം രമേഷ്, കെ.സി വേണുഗോപാല്‍, അജയ് മാക്കന്‍, രണ്‍ദീപ് സുര്‍ജേവാല, പ്രിയങ്ക ഗാന്ധി, സുനില്‍ കനുഗോലു എന്നിവരടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളാണ് യോഗത്തിനെത്തിയത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനായാണ് ‘ടാസ്‌ക് ഫോഴ്‌സ്-2024’ രൂപീകരിച്ചത്. ടാസ്‌ക് ഫോഴ്‌സിലെ ഓരോ അംഗത്തിനും ഓര്‍ഗനൈസേഷന്‍, കമ്മ്യൂണിക്കേഷന്‍സ്, മീഡിയ, ഔട്ട്‌റീച്ച്‌, ഫിനാന്‍സ്, ഇലക്ഷന്‍ മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക ചുമതലകള്‍ നല്‍കും. ഇവര്‍ക്ക് കീഴിലുള്ള നിയുക്ത ടീമുകളെ പിന്നീട് പ്രഖ്യാപിക്കും.

ഡിസംബര്‍ നാലിന് നടക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. 250 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് ഞായറാഴ്ച പുറത്തിറക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി ബി.ജെ.പി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്നലെ യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളുടെ പുരോഗതിയും നിലവിലെ പാര്‍ട്ടി പരിപാടികളും യോഗം അവലോകനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular