Monday, May 6, 2024
HomeIndiaദിവസവും മൂന്ന് കിലോ ശകാരം കിട്ടും; അതൊക്കെ പോഷകഹാരമായി മാറും; 'ഊര്‍ജസ്വലതയുടെ രഹസ്യം'; പ്രധാനമന്ത്രി

ദിവസവും മൂന്ന് കിലോ ശകാരം കിട്ടും; അതൊക്കെ പോഷകഹാരമായി മാറും; ‘ഊര്‍ജസ്വലതയുടെ രഹസ്യം’; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

മുഖ്യമന്ത്രിയുടെ പേര് എടുത്ത് പറയാതെയായിരുന്നു മോദിയുടെ പരാമര്‍ശം. സര്‍ക്കാരിന് ജനങ്ങളാണ് പരമപ്രധാനം. അല്ലാതെ കുടുംബമാകരുതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ആളുകളാണ് തന്നോട് ചോദിക്കുന്നത്. കഠിനാദ്ധ്വാനം ചെയ്തിട്ടും യാതൊരു തളര്‍ച്ചയുമില്ലാത്തത് എന്താണെന്ന്. അതിന് ഒരു കാരണമുണ്ട്. താന്‍ എല്ലാ ദിവസവും രണ്ട് മൂന്ന് കിലോ ശകാരങ്ങള്‍ കഴിക്കുന്നു. എന്നാല്‍ ദൈവം തന്നെ അനുഗ്രഹിച്ചതിനാല്‍ അതെല്ലാം പോഷകാഹാരമായി മാറുന്നുവെന്ന് മോദി പറഞ്ഞു.

മോദിയെ ശകാരിച്ചോളൂ, ബിജെപിയെ ശകാരിച്ചോളൂ, എന്നാല്‍ തെലങ്കാനയിലെ ജനങ്ങളെ ശകാരിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് മോദി പറഞ്ഞു. തെലങ്കാനയിലെ ജനങ്ങളോട് തനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്. നിരാശയും ഭയവും അന്ധവിശ്വസവും കാരണം ചിലയാളുകള്‍ മോദിയെ വല്ലാതെ ശകാരിക്കും. എന്നാല്‍ ഈ കെണിയില്‍ ജനങ്ങള്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം തടസ്സപ്പെടുത്തുകയാണെന്ന് മോദി ആരോപിച്ചു. എവിടെ താമസിക്കണം, മന്ത്രിയായി ആരെ തെരഞ്ഞെടുക്കണം തുടങ്ങി എല്ലാ നിര്‍ണായകതീരുമാനങ്ങളെല്ലാം അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് കെസിആര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി തെലങ്കാനയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി കെസിആര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. ഓരോ തവണയും മോദി തെലങ്കാനയില്‍ വരുമ്ബോള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ് പതിവെന്ന് ബിജെപി ആരോപിച്ചു. കെസിആറിന്റെ നടപടി ചട്ടലംഘനമാണെന്നും അസൂയയാണ് ഇതിന് കാരണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular