Sunday, April 28, 2024
HomeKeralaസാമ്ബത്തിക തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എ ആര്‍ ക്യാംപില്‍ ജീവനൊടുക്കിയ നിലയില്‍

സാമ്ബത്തിക തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എ ആര്‍ ക്യാംപില്‍ ജീവനൊടുക്കിയ നിലയില്‍

ത്തനംതിട്ട: സാമ്ബത്തിക തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. പത്തനംതിട്ട കോന്നി സ്റ്റേഷനിലെ സി പി ഒയും കൊക്കുംതോട് സ്വദേശിയുമായ ബിനുകുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
റാന്നി സ്വദേശി നല്‍കിയ പരാതിയില്‍ ബിനു കുമാറിനെതിരെ റാന്നി സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

വഞ്ചനാകേസില്‍ ഒളിവിലായിരുന്ന ബിനുകുമാറിനെ പത്തനംതിട്ട എ ആര്‍ ക്യാംപില്‍ രാവിലെ പത്ത് മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്യാംപിലെ ബാരക്കില്‍ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. മറ്റൊരു പൊലീസുകാരന്റെ വസ്ത്രം ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്.

സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച്‌ പണം തട്ടിയെടുത്തുവെന്ന ആരോപണം ബിനുകുമാറിനെതിരെ ഉയര്‍ന്നിരുന്നു. റാന്നി സ്റ്റേഷനില്‍ ജോലിനോക്കവേ പ്രദേശവാസിയായ യുവതിയില്‍ നിന്ന് 13.5 ലക്ഷം രൂപയും കാറും തട്ടിയെടുത്തതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഒരുമാസമായി ഒളിവിലായിരുന്നു. കേസില്‍ ബിനുകുമാറിനെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിനിടെയാണ് ആരും കാണാതെ ക്യാംപിലെത്തി ജീവനൊടുക്കിയത്.

യുവതിയില്‍ നിന്ന് തട്ടിയെടുത്ത കാറിന്റെ ആര്‍ സി ബുക്ക് പണയപ്പെടുത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് ബിനുകുമാര്‍ 10 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. സമാനമായ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. വകുപ്പുതല അന്വേഷണവും ബിനുകുമാറിനെതിരെ നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി ഇത് തള്ളി. ഇതിനെത്തുടര്‍ന്നുള്ള നിരാശയാകാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular