കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണം അന്വേഷിക്കുമെന്ന് വനിതാ കമ്മീഷന്‍.
സമയ നിയന്ത്രണം ഗൗരവമായ പ്രശ്‌നമാണ്. ആണ്‍ – പെണ്‍ വിവേചനമില്ലാതെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാവണം. മറ്റ് കോളേജുകളില്‍ സമയ നിയന്ത്രണം ഉണ്ടോ എന്ന് അന്വേഷിക്കും. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അടുത്ത സിറ്റിംഗില്‍ മെഡിക്കല്‍ കോളജ് അധികൃതരെ കേള്‍ക്കുമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു
കഴിഞ്ഞ ദിവസം രാത്രിയാണ് ഹോസ്റ്റല്‍ 10 മണിക്ക് അടക്കുന്നതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി റോഡില്‍ ഇറങ്ങിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമായ നീതി വേണമെന്ന് പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടു.
ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിയന്ത്രണങ്ങളില്ലെന്നും രാത്രി ഡ്യൂട്ടിയുളളവര്‍ക്ക് സമയക്രമം പാലിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് വൈസ് പ്രിന്‍സിപ്പാള്‍ കുട്ടികളെ ചര്‍ച്ചക്ക് വിളിച്ചത്.