Sunday, May 5, 2024
HomeKeralaഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യനാട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.
കുറ്റ്യാടി ശാന്തിനഗര്‍ ഇല്ലിയാട്ടുമ്മല്‍ ഇ. സാലി എന്ന 23-കാരനെയാണ് പുല്‍പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാം മെസഞ്ചറിലൂടെ 13 വയസുള്ള കുട്ടികളോട് കൂടുതല്‍ അടുപ്പം കാണിച്ച്‌ തന്‍റെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കും. പിന്നാലെ കുട്ടികളുടെ ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. രണ്ടു കുട്ടികളുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്സോ നിയമം, ഐ.ടി നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.

പൊലീസ് ഇന്‍സ്പെക്ടര്‍ അനന്തകൃഷ്ണന്‍, എസ്.ഐ മനോജ്, എസ്.സി.പി.ഒ ദിലീപ് കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular