Tuesday, May 7, 2024
HomeIndiaജാമ്യത്തിലിറങ്ങി വീണ്ടും ലഹരിമരുന്ന് കച്ചവടം; ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി യുവാവും യുവതിയും ബെംഗളൂരുവില്‍ പിടിയില്‍

ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിമരുന്ന് കച്ചവടം; ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി യുവാവും യുവതിയും ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: മയക്കുമരുന്നുകേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ സമാനമായ കേസില്‍ വീണ്ടും അറസ്റ്റില്‍.

കോട്ടയം സ്വദേശി സിഗിള്‍ വര്‍ഗീസ് മാമ്ബറമ്ബില്‍ (22), തമിഴ്നാട് കോയമ്ബത്തൂര്‍ സ്വദേശി എസ്.വിഷ്ണുപ്രിയ(22) എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക് വിഭാഗം അറസ്റ്റു ചെയ്തത്. നോര്‍ത്ത് ബെംഗളൂരുവിലെ കൊത്തന്നൂരിലാണ് പ്രതികള്‍ താമസിക്കുന്നത്.

ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയില്‍ നിന്നാണ് അഞ്ചുലക്ഷം രൂപയുടെ മയക്കുമരുന്നുമായി പോലീസ് ഇവരെ പിടികൂടിയത്. 23 എം.ഡി.എം.എ. ഗുളികകള്‍, 44 എല്‍.എസ്.ഡി. സ്ട്രിപ്പുകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഏഴ് കോടി രൂപ വിലവരുന്ന 12 കിലോ ഹാഷിഷ് ഓയിലുമായി ഇവരെ ആദ്യം അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് കടത്തിലേക്കുതന്നെ തിരിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular