Sunday, May 5, 2024
HomeIndiaദലിത് സ്ത്രീ വെള്ളം കുടിച്ചു; പശു മൂത്രം ഒഴിച്ച്‌ കുടിവെള്ള ടാങ്ക് 'ശുദ്ധീകരിച്ചു'

ദലിത് സ്ത്രീ വെള്ളം കുടിച്ചു; പശു മൂത്രം ഒഴിച്ച്‌ കുടിവെള്ള ടാങ്ക് ‘ശുദ്ധീകരിച്ചു’

ര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയില്‍ ദലിത് യുവതി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ഗോമൂത്രം ഉപയോഗിച്ച്‌ ജലസംഭരണി വറ്റിച്ച്‌ ശുദ്ധീകരിച്ചു.

നവംബര്‍ 18ന് ചാമരാജനഗര്‍ ജില്ലയിലെ ഹെഗ്ഗോതാര ഗ്രാമത്തിലാണ് സംഭവം. ദലിത് യുവതി ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗ്രാമത്തിലെത്തുകയും ലിംഗായത്ത് ബീഡി തെരുവിലെ ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഞായറാഴ്ച ചാമരാജനഗര്‍ സന്ദര്‍ശിച്ച ജില്ലാ ഇന്‍ചാര്‍ജ് മന്ത്രി വി. സോമണ്ണ ശനിയാഴ്ചയാണ് അധികൃതരില്‍ നിന്ന് സംഭവം അറിഞ്ഞതെന്ന് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ സാമൂഹ്യക്ഷേമ വകുപ്പിനെയും ജില്ലാ കമ്മീഷണറെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച്‌ തുടര്‍നടപടി സ്വീകരിക്കുമെന്നും സോമണ്ണ പറഞ്ഞു. ഇത്തരമൊരു സംഭവം ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും ഇതിനെ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular