Sunday, May 5, 2024
HomeKeralaകരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട : സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായവരില്‍ ഉംറ തീര്‍ത്ഥാടകനും

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട : സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായവരില്‍ ഉംറ തീര്‍ത്ഥാടകനും

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട . ഉംറ തീര്‍ത്ഥാടകന്‍ ഉള്‍പ്പടെ മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി.കസര്‍കോഡ് ,കോഴിക്കോട് ,മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത് .

ഒരുകോടി രണ്ട് ലക്ഷം രൂപയുടെ രണ്ടര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് വന്ന കസര്‍കോഡ് സ്വദേശി അബ്ദുല്‍ സലാം രണ്ട് ക്യാപ്‌സ്യുളുകളാക്കി 374 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കടത്താന്‍ ശ്രമിച്ചത്.ജിദ്ദയില്‍ നിന്ന് വന്ന ഉംറ തീര്‍ത്ഥാടകനായ കോഴിക്കോട് മുക്കം സ്വദേശി അബ്ദുല്‍ ശരീഫ്1059 ഗ്രാം സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യുളുകളാക്കിയും ,റിയാദില്‍ നിന്ന് എത്തിയ മലപ്പുറം വേങ്ങര സ്വദേശി റഫീഖ് 1069 ഗ്രാം സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യുള്‍ ആക്കിയും ആണ് കടത്താന്‍ ശ്രമിച്ചത് . മൂന്ന് പേരും ശരീരത്തില്‍ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഇതിന് പുറമെ കഴിഞ്ഞ ദിവസം രാത്രി വിമാനത്താവളത്തിന് പുറത്തുവച്ച്‌ പോലീസ് 41 ലക്ഷം രൂപയുടെ സ്വര്‍ണവും പിടികൂടിയിരുന്നു. സംഭവത്തില്‍ 767 ഗ്രാം സ്വര്‍ണ മിശ്രിതവുമായി ബഹ്റൈനില്‍ നിന്നും വന്ന കൂരാച്ചുണ്ട് സ്വദേശി റഷീദ് അമീന്‍ പോലീസ് പിടിയിലായി .ഇയാളില്‍ നിന്ന് സ്വര്‍ണ്ണം സ്വീകരിക്കാനെത്തിയ പേരാമ്ബ്ര സ്വദേശികളായ അഷ്‌റഫ് , സിയാദ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular