Tuesday, May 7, 2024
HomeIndiaഅധ്യാപികയോട് അപമര്യാദയായി പെരുമാറി; 'ഐ ലവ് യു' പറഞ്ഞ് വീഡിയോ; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

അധ്യാപികയോട് അപമര്യാദയായി പെരുമാറി; ‘ഐ ലവ് യു’ പറഞ്ഞ് വീഡിയോ; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ഖ്നൗ: യുവ അധ്യാപികയോട് അപമര്യാദയായി പെരുമാറിയതിനും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനും ഉത്തര്‍ പ്രദേശിലെ മീററ്റിലുള്ള മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്.

ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

വിദ്യാര്‍ഥികള്‍ അധ്യാപികയെക്കുറിച്ച്‌ ഒരു വീഡിയോ ക്ലിപ്പ് ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപികയെ ‘ജാന്‍’ (എന്റേത്) എന്ന് അഭിസംബോധന ചെയ്യുന്നതും ‘ഐ ലവ് യു’ എന്നു പറയുന്നതും കേള്‍ക്കാം.

12-ാം ക്ലാസിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്ന് ആരോപിച്ച്‌ അധ്യാപിക പരാതി നല്‍കിയതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അധ്യാപിക സ്‌കൂളിലേക്ക് എത്തുമ്ബോഴും വീട്ടിലേക്ക് മടങ്ങുമ്ബോഴുമെല്ലാം ഇവരെ കണ്ടിരുന്നുവെന്നും പല തവണ ഇവര്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു എന്നും പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ഇക്കാര്യം അറിയിച്ചെങ്കിലും അവര്‍ വിഷയത്തില്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും അധ്യാപിക അറിയിച്ചതായി പോലീസ് ഓഫീസര്‍ പറഞ്ഞു.

സെക്ഷന്‍ 354 (സ്ത്രീകളുടെ അന്തസിനെ മുറിവേല്‍പിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തി അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), ഐപിസി 500 (അപകീര്‍ത്തിപ്പെടുത്തല്‍), ഐടി നിയമത്തിലെ ഒരു വകുപ്പ് എന്നിവ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കിത്തോര്‍ സര്‍ക്കിള്‍ ഓഫീസര്‍ സുചിത സിംഗ് പറഞ്ഞു.

അതേസമയം, വിദ്യാര്‍ത്ഥികളുടെ തെറ്റ് തിരുത്താന്‍ അധ്യാപകര്‍ക്ക് അവകാശമുണ്ടെന്ന് കേരളാ ഹൈക്കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു. ഓണസദ്യയില്‍ തുപ്പിയ വിദ്യാര്‍ഥികളെ അടിച്ചതിന് പ്രധാന അധ്യാപികയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഇന്ത്യന്‍ സംസ്‌കാരം അധ്യാപകരെ മാതാപിതാക്കള്‍ക്കു തുല്യമായാണ് കാണുന്നത്. വിദ്യാര്‍ഥികളുടെ തെറ്റുകളെയും വികൃതിത്തരങ്ങളെയും തിരുത്താനുള്ള അവകാശം അധ്യാപകര്‍ക്കുണ്ട്. അത് അവരുടെ ചുമതലയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

വടക്കേക്കര ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ പ്രധാന അധ്യാപിക ഐഡ ലോപ്പസാണ് ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തിനിടയില്‍ സ്‌കൂളിലെ ഒന്നാം നിലയില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ താഴെ വെച്ചിരുന്ന ഓണസദ്യയിലേക്കു തുപ്പിയെന്ന ആരോപണത്തിലായിരുന്നു പ്രധാനാധ്യാപിക കുട്ടികളെ തല്ലിയത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ കുട്ടികളെ അധ്യാപിക ശകാരിക്കുകയും തല്ലുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാതാപിതാക്കളില്‍ ഒരാള്‍ അധ്യാപികയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപിക വിദ്യാര്‍ത്ഥികളെ തല്ലിയതെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. കുട്ടികളെ വെയിലത്ത് നിര്‍ത്തുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അധ്യാപകര്‍ കുട്ടികളെ തിരുത്താനായി ഇടപെടുന്നത് ക്രൂരതയായി കാണാനാവില്ലെന്നാണ് കോടതി പറഞ്ഞത്. സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് ഹര്‍ജി പരിഗണിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular