Saturday, April 27, 2024
HomeIndiaഡല്‍ഹി എയിംസ് സര്‍വര്‍ ഹാക്കിംഗ് നടത്തിയത് ചൈനീസ് ഗ്രൂപ്പുകളെന്ന് സംശയം

ഡല്‍ഹി എയിംസ് സര്‍വര്‍ ഹാക്കിംഗ് നടത്തിയത് ചൈനീസ് ഗ്രൂപ്പുകളെന്ന് സംശയം

ന്യൂ ഡല്‍ഹി: ഡല്‍ഹി എയിംസ് സര്‍വര്‍ ഹാക്കിംഗ് നടത്തിയത് ചൈനീസ് ഗ്രൂപ്പുകളെന്ന് സംശയം. എംപറര്‍ ഡ്രാഗണ്‍ ഫ്‌ലൈ, ബ്രോണ്‍സ്റ്റാര്‍ ലൈറ്റ് എന്നീ ഗ്രൂപ്പുകളെയാണ് സംശയം.

വാന്നറെന്‍ എന്ന റാന്‍സംവെയറാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. അഞ്ച് സര്‍വറുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, അടക്കമുള്ള പ്രമുഖരുടെ രോഗ വിവരങ്ങള്‍, കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകളുടെ ട്രയല്‍ വിവരങ്ങള്‍, ആരോഗ്യ സുരക്ഷാ പഠനങ്ങള്‍, എച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ വിവരങ്ങള്‍, പീഡനക്കേസുകളിലെ ഇരകളുടെ വൈദ്യ പരിശോധനാ ഫലങ്ങളടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നതായും സംശയമുണ്ട്.

സംഭവത്തില്‍ ഡല്‍ഹി പൊലീസിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎയും അന്വേഷണം ആരംഭിച്ചു. ദി ഇന്ത്യ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ അധികൃതരും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular