Sunday, April 28, 2024
HomeIndiaപൊലിസ് റെയില്‍വേ ട്രാക്കിലേക്ക് തുലാസ് വലിച്ചെറിഞ്ഞു; എടുക്കാന്‍ ശ്രമിച്ച പച്ചക്കറി വില്‍പ്പനക്കാരന്റെ കാലുകള്‍ അറ്റു

പൊലിസ് റെയില്‍വേ ട്രാക്കിലേക്ക് തുലാസ് വലിച്ചെറിഞ്ഞു; എടുക്കാന്‍ ശ്രമിച്ച പച്ചക്കറി വില്‍പ്പനക്കാരന്റെ കാലുകള്‍ അറ്റു

ഖ്‌നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊലിസുകാരന്‍ റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ തുലാസ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 18 കാരനായ പച്ചക്കറി വില്‍പ്പനക്കാരന് ട്രെയിനിടിച്ച്‌ കാലുകള്‍ നഷ്ടപ്പെട്ടു.

സ്‌റ്റേഷനു സമീപത്തെ അനധികൃത പച്ചക്കറി കച്ചവടങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെയാണ് പൊലിസിന്റെ ക്രൂരത.

കാണ്‍പൂരിലെ കല്യാണ്‍പൂര്‍ പ്രദേശത്തെ സാഹിബ് നഗര്‍ നിവാസിയായ അര്‍സലന്‍ ജി.ടി റോഡിന്റെ വശത്ത് പച്ചക്കറികള്‍ വില്‍ക്കുകയായിരുന്നു. ഈ സമയം രണ്ട് പൊലിസുകാര്‍ അര്‍സലാനെ സമീപിക്കുകയും മര്‍ദിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ഹെഡ് കോണ്‍സ്റ്റബിള്‍ രാകേഷ് കുമാര്‍ തുലാസ് ട്രാക്കിലേക്ക് എടുത്തെറിഞ്ഞു. ഇത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിടിച്ച്‌ കാലുകള്‍ ഛേദിക്കപ്പെട്ടത്.

നാട്ടുകാര്‍ പകര്‍ത്തിയ വിഡിയോകളില്‍ 18 കാരന്‍ ട്രാക്കില്‍ കിടന്ന് സഹായത്തിനായി കരയുന്നതും രണ്ട് പൊലിസുകാര്‍ അവനെ കൊണ്ടുപോകുന്നതും കാണാം. രാകേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായും ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കാണ്‍പൂരിലെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ വിജയ് ദുല്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular