Sunday, May 5, 2024
HomeIndiaഡല്‍ഹി ശ്രദ്ധ വാക്കര്‍ കൊലപാതകം - അഫ്താബ് പൂനവാലയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു

ഡല്‍ഹി ശ്രദ്ധ വാക്കര്‍ കൊലപാതകം – അഫ്താബ് പൂനവാലയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു

ല്‍ഹി : ശ്രദ്ധ വാക്കര്‍ കൊലപാതകത്തില്‍ പ്രതി അഫ്താബ് പൂനവാലയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ശ്രദ്ധയുടെ ശരീരം കഷണങ്ങളാക്കാന്‍ താന്‍ ചൈനീസ് നിര്‍മ്മിത കത്തിയാണ് ഉപയോഗിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

മെഹ്റോളിയിലെ അഫ്താബിന്റെ ഫ്ലാറ്റില്‍ നിന്ന് നിരവധി മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു.

കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം അഫ്താബ് ആദ്യം ശ്രദ്ധയുടെ കൈകളാണ് മുറിച്ചു നീക്കിയത്. നാര്‍ക്കോ പരിശോധനയ്ക്കിടെ, ശ്രദ്ധയുടെ മൃതദേഹം മുറിച്ചെടുത്ത ആയുധം എവിടെയാണ് ഉപേക്ഷിച്ചതെന്ന് അഫ്താബ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ആ സ്ഥലത്ത് ആയുധത്തിനായി പൊലീസ് ഇപ്പോള്‍ തിരച്ചില്‍ നടത്തുകയാണ്. അഫ്താബ് തന്റെ പങ്കാളിയായ ശ്രദ്ധ വാക്കറിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയും ശരീരം 35 കഷണങ്ങളാക്കി മുറിക്കുകയുമായിരുന്നു. ഇത് ദക്ഷിണ ദില്ലിയിലെ മെഹ്റോളിയിലെ തന്റെ വസതിയില്‍ 300 ലിറ്റര്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. തുടര്‍ന്ന് ശരീരഭാഗങ്ങള്‍ ദിവസങ്ങളെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തു.

28 കാരനായ പ്രതിയുടെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് വ്യാഴാഴ്ച ദില്ലിയിലെ രോഹിണിയിലെ ആശുപത്രിയില്‍ പൂര്‍ത്തിയായി. ശ്രദ്ധ വാക്കറുടെ മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച ആയുധം അഫ്താബ് വാങ്ങിയ കട കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത് മെയ് 18നാണ്. അതിനു മുമ്ബ് തന്നെയാണോ ആയുധം വാങ്ങിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നവംബര്‍ 12നാണ് അഫ്താബ് അമീന്‍ പൂനവാലയെ അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലേക്ക് അയച്ചത്. നവംബര്‍ 17ന് കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. നവംബര്‍ 26 ന് കോടതി ഇയാളെ 13 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വീട്ടുചെലവുകളെ ചൊല്ലിയുള്ള വഴക്കിന് ശേഷം ദേഷ്യം കൂടിയപ്പോഴാണ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്നാണ് അഫ്താബ് പറയുന്നത്. അതേ സമയം ഫോറന്‍സിക് വിഭാഗത്തില്‍ നിന്നും പൊലീസിന് ഇതുവരെ ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇത് കൂടി ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത നാര്‍ക്കോ പരിശോധനയിലെ മൊഴികള്‍ക്ക് ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഒരു കുറ്റകൃത്യത്തില്‍ നാര്‍ക്കോ പരിശോധനയിലെ കുറ്റസമ്മതം കോടതി പ്രഥമിക തെളിവായി പരിഗണിക്കില്ല എന്നതാണ്. ഈ കുറ്റസമ്മതം ഭൗതിക തെളിവുകള്‍ ഉപയോഗിച്ച്‌ പ്രൊസിക്യൂഷന്‍ കോടതിയില്‍ സ്ഥിരീകരിക്കേണ്ടതുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular