Friday, April 26, 2024
HomeKeralaനിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

റണാകുളം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്ബനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലിന്‍റോ എന്ന 25-കാരനെയാണ് ഓപറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ദേഹോപദ്രവം, കൊലപാതകശ്രമം, മയക്കുമരുന്ന്, മോഷണം, കാപ്പ ഉത്തരവിന്‍റെ ലംഘനം തുടങ്ങി എട്ട് കേസുകളിലെ പ്രതിയായ ഇയാളെ 2020ല്‍ കാപ്പചുമത്തി നാടുകടത്തിയിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ചും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഇയാള്‍ കഴിഞ്ഞ ജൂണില്‍ കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ കാപ്പപ്രകാരം അറസ്റ്റ് ചെയ്യുവാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ കുറുപ്പംപടി ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular