Monday, May 6, 2024
HomeKeralaഏകാദശി ഉത്സവങ്ങള്‍ക്കിടെ സ്വര്‍ണക്കവര്‍ച്ച; നാല് സ്ത്രീകള്‍ അറസ്റ്റില്‍

ഏകാദശി ഉത്സവങ്ങള്‍ക്കിടെ സ്വര്‍ണക്കവര്‍ച്ച; നാല് സ്ത്രീകള്‍ അറസ്റ്റില്‍

തൃശൂര്‍: തൃപ്രയാര്‍ ഏകാദശി ഉത്സവങ്ങള്‍ക്കിടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നാല് സ്‌ത്രീകള്‍ അറസ്റ്റില്‍.
തമിഴ്‌നാട് സ്വദേശിനികളായ അംബിക, ലക്ഷ്‌മി, അനിത, സന്ധ്യ എന്നിവരാണ് പിടിയിലായത്. 14 പവന്‍ സ്വര്‍ണവും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. വലപ്പാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഉത്സവത്തിനിടെ സ്വര്‍ണം മോഷണം പോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്.ഉത്സവം നടക്കുന്ന സ്ഥലങ്ങളിലും, തിക്കും തിരക്കുമുള്ള സ്ഥലങ്ങളിലും സംഘമായെത്തി മോഷണം നടത്തുകയാണ് സംഘത്തെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. വലപ്പാട് ഇന്‍സ്പെക്‌ടര്‍ കെ.എസ്.സുശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular