Monday, May 6, 2024
HomeKeralaയുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

ലപ്പുറം: യുവതിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടാതെ മുങ്ങിനടന്ന പ്രതി പിടിയില്‍. വടക്കേക്കാട് സ്വദേശി എടക്കര വെട്ടിപ്പുഴ സുനീഷ് എന്ന 42-കാരനാണ് ചങ്ങരംകുളം എസ്.ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

2012-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലംകോട് അവറാന്‍പടിയില്‍ ബന്ധുകൂടിയായ ജിഷ എന്ന യുവതിയെ പ്രതി വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. താനുമായി തെറ്റിയ ഭാര്യക്ക് സംരക്ഷണം നല്‍കിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular