Monday, May 6, 2024
HomeGulfചൈനയുമായുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ അറബ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നു: സൗദി കിരീടാവകാശി

ചൈനയുമായുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ അറബ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നു: സൗദി കിരീടാവകാശി

റിയാദ്: അറബ് രാജ്യങ്ങള്‍ ചൈനയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ റിയാദ്.

സഹകരണത്തിനും വികസനത്തിനുമുള്ള റിയാദ്-ചൈന ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഗള്‍ഫ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ യുഗമാണ് ഉച്ചകോടിയിലൂടെ ആരംഭിച്ചത്. ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചൈനക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ലോകത്തിന്റെയും ചൈനയുടെയും ഊര്‍ജ ആവശ്യം നിറവേറ്റുന്നതില്‍ വിശ്വസിക്കാവുന്ന ഉറവിടം എന്നോണമുള്ള പങ്ക് വഹിക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

മേഖലയില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാന്‍ മുഴുവന്‍ ശ്രമങ്ങളും നടത്തുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular