Tuesday, May 7, 2024
HomeIndiaഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു; ഷാരൂഖിന്റെ പത്താനെതിരായ പ്രതിഷേധം തെരുവില്‍

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു; ഷാരൂഖിന്റെ പത്താനെതിരായ പ്രതിഷേധം തെരുവില്‍

ന്ദോര്‍: ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ സിനിമക്കെതിരായ തെരുവില്‍ പ്രതിഷേധം . സിനിമയിലെ ആദ്യത്തെ ഗാനം പുറത്തിറങ്ങിയതോടെയാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.

മധ്യപ്രദേശിലെ ഇന്ദോറില്‍ പ്രതിഷേധക്കാനെത്തിയവര്‍ ഷാരൂഖിന്റെ ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്തു.

നേരത്തെ മധ്യപ്രദേശില്‍ നിന്നുള്ള മന്ത്രിയായ നരോട്ടം മിശ്ര ഗാനത്തിലെ സീനുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. കാവി നിറമുള്ള ബിക്കിനി ഗാനത്തില്‍ ബോളിവുഡ് നായിക ദീപിക പദുക്കോണ്‍ ഉപയോഗിച്ചതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. സിനിമ മധ്യപ്രദേശില്‍ നിരോധിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷാരുഖാനെതിരെ പ്രതിഷേധിക്കാന്‍ വീര്‍ ശിവാജി ഗ്രൂപ്പാണ് തെരുവിലിറങ്ങിയത്. സിനിമ നിരോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സിനിമയിലെ ഒരു ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഇവരുടെ ആരോപണം. അടുത്ത ജനുവരിയിലാണ് പത്താന്‍ തിയറ്ററുകളിലെത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular