Tuesday, May 7, 2024
HomeIndiaപ്രണയപ്പക: യുവാവിന്റെ കുത്തേറ്റ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

പ്രണയപ്പക: യുവാവിന്റെ കുത്തേറ്റ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: പ്രണയബന്ധത്തില്‍ നിന്ന് പങ്കാളി പിന്തിരിഞ്ഞതില്‍ രോഷാകുലനായ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ കുത്തിക്കൊന്നു.

ശോഭ (45) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകള്‍ വൈഭവി(19) നും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഹൈദരാബാദിശല മിയപൂരിലാണ് സംഭവം.

ഗുണ്ടൂര്‍ സ്വദേശികളാണ് പ്രതിയായ സന്ദീപും വൈഭവിയും. അയല്‍വാസികളായ ഇരുവരും പ്രണയത്തിലായിരുന്നു. ഈ വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ ബന്ധത്തില്‍ പിന്തിരിപ്പിച്ചു. എന്നാല്‍ അത് അംഗീകരിക്കാന്‍ സന്ദീപ് തയാറാകാതെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ഹൈദരാബാദിലേക്ക് താമസം മാറുകയും അടുത്ത ബന്ധുവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ സന്ദീപ് ഹൈദരാബാദിലെത്തി നേരെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്ന് ആക്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുമായി തര്‍ക്കരത്തിലേര്‍പ്പെടുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ഇത് കണ്ട പെണ്‍കുട്ടിയുടെ അമ്മക്ക്, മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വയറ്റില്‍ ഗുരുതരമായി കുത്തേറ്റു. പെണ്‍കുട്ടിക്കും കഴുത്തിലും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. ഇരുവരെയും കുത്തിയ ശേഷം പ്രതിയായ സന്ദീപും കഴുത്ത് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശോഭ ചികിത്സക്കിടെ മരിച്ചു. പെണ്‍കുട്ടിയും യുവാവും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular