Sunday, May 5, 2024
HomeIndia'ദീപിക കാവി വസ്ത്രം ധരിച്ചാല്‍ പ്രശ്‌നം, സ്മൃതി മിസ് ഇന്ത്യയില്‍ ധരിച്ചാല്‍ കുഴപ്പമില്ലേ?'; വിമര്‍ശനവുമായി തൃണമൂല്‍...

‘ദീപിക കാവി വസ്ത്രം ധരിച്ചാല്‍ പ്രശ്‌നം, സ്മൃതി മിസ് ഇന്ത്യയില്‍ ധരിച്ചാല്‍ കുഴപ്പമില്ലേ?’; വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ദീപിക പദുക്കോണും ഷാരൂഖ് ഖാനും പ്രധാന വേഷത്തിലെത്തിയ ‘പത്താന്‍’ സിനിമയിലെ ‘ബേഷരം റംഗ്’ എന്ന ഗാനരംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്.

സിനിമയ്‌ക്കെതിരെയുളള ബിജെപിയുടെ പരാമര്‍ശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മുമ്ബ് കാവി വസ്ത്രം ധരിച്ച്‌ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന വീഡിയോ പങ്കുവെച്ച്‌ ആണ് തൃണമൂല്‍ തിരിച്ചടിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്തയാണ് സ്മൃതി ഇറാനിയുടെ പഴയ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

1998ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ സ്മൃതി ഇറാനി പങ്കെടുക്കുന്ന വീഡിയോയാണ് റിജു ദത്ത പങ്കുവെച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular