Sunday, May 5, 2024
HomeIndiaകര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് പുട്ടണ്ണ കോണ്‍ഗ്രസിലേക്ക്

കര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് പുട്ടണ്ണ കോണ്‍ഗ്രസിലേക്ക്

ബെംഗളൂരു: മുതിര്‍ന്ന ബി.ജെ.പി എം.എല്‍.സി പുട്ടണ്ണ കോണ്‍ഗ്രസിലേക്ക്. പാര്‍ട്ടി നേതാക്കള്‍ തനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കാരണം താന്‍ ബി ജെ പി വിടുകയാണെന്ന് പുട്ടണ്ണ പറഞ്ഞതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

‘പുട്ടണ്ണയും സി.പി യോഗേശ്വറും ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചവരാണ്. പക്ഷെ അവരെ വേണ്ട വിധം പരിഗണിച്ചില്ല. അതില്‍ പുട്ടണ്ണ അസ്വസ്ഥനായിരുന്നു’- പുട്ടണ്ണയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. 2023 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് പുട്ടണ്ണക്ക് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ നിന്ന് ഒരു സീറ്റ് തെരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജാജി നഗര്‍, പത്മനാഭ നഗര്‍, യശ്വന്ത്പൂര്‍ എന്നീ മണ്ഡലങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്ന് ഒരെണ്ണം അദ്ദേഹത്തിന് തെരഞ്ഞെടുക്കാം’- വൃത്തങ്ങള്‍ പറഞ്ഞു. പുട്ടണ്ണ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അനുയായികള്‍ വ്യക്തമാക്കിയപ്പോള്‍ താന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പുട്ടണ്ണ പറഞ്ഞു.

ജെ.ഡി(എസ്) നേതാവ് വൈ എസ് വി ദത്തയും കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.”ഭൂരിപക്ഷം ജെഡി (എസ്) പ്രവര്‍ത്തകരും എന്‍റെ ആരാധകരും ഞാന്‍ ജെഡി (എസ്) വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നു,” ദത്ത ബുധനാഴ്ച പറഞ്ഞു.”എന്‍റെ അനുയായികള്‍ക്ക് നല്ല ഭാവി ഉറപ്പാക്കിയ ശേഷം ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡിസംബര്‍ 17ന് കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത ദത്ത നിഷേധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular