Friday, May 3, 2024
HomeKeralaടൈറ്റാനിയം ജോലി തട്ടിപ്പ്: മുഖ്യപ്രതി ദിവ്യ പോലീസ് കസ്റ്റഡിയില്‍

ടൈറ്റാനിയം ജോലി തട്ടിപ്പ്: മുഖ്യപ്രതി ദിവ്യ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ പ്രധാന മുഖ്യപ്രതിയായ ദിവ്യ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
. വെഞ്ഞാറമ്മൂട് പൊലീസ് തിരുവനന്തപുരത്തെ വീട്ടിലെത്തി ദിവ്യ നായരെ അറസ്റ്റ് ചെയ്യുകയായിരുന്നു.ടൈറ്റാനിയത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 29 പേരില്‍ നിന്നും ഒരു കോടി 85 ലക്ഷം രൂപ ദിവ്യ ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തിരുന്നു
കേസിലെ പ്രതിയും ദിവ്യ നായരുടെ ഭര്‍ത്താവുമായ രാജേഷ് ഒളിവിലാണ്. ടൈറ്റാനിയത്തിലെ ലീഗല്‍ എജിഎം ശശികുമാരന്‍ തമ്ബി കേസില്‍ അഞ്ചാം പ്രതിയാണ്. ഒക്‌ടോബര്‍ 6 നായിരുന്നു തട്ടിപ്പില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. .കാശ് കൈമാറിയിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്നാണ്, തട്ടിപ്പിന് ഇരയായവര്‍ പൊലീസിനെ സമീപിച്ചത്. സമാനമായ പരാതിയില്‍ വെഞ്ഞാറമ്മൂട് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഇപ്പോള്‍ ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular