Sunday, May 5, 2024
HomeIndiaകോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു; മേഘാലയയില്‍ മുന്മന്ത്രി രാജിവെച്ചു; ഭരണകക്ഷിക്കൊപ്പം ചേരുമെന്ന് സൂചന

കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു; മേഘാലയയില്‍ മുന്മന്ത്രി രാജിവെച്ചു; ഭരണകക്ഷിക്കൊപ്പം ചേരുമെന്ന് സൂചന

ഷില്ലോങ്: മേഘാലയയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവും മുന്മന്ത്രിയുമായ ഡോ. അമ്ബരീന്‍ ലിങ്‌ദോ പാര്‍ട്ടി വിട്ടു. ഭരണകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍.പി.പി) അമ്ബരീന്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി ഇവര്‍ അറിയിച്ചത്. രാജിക്കത്തിന്റെ പകര്‍പ്പും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

പാര്‍ട്ടിക്കുള്ളിലെ സമീപകാല സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിന്റെ ദിശാബോധം നഷ്ടപ്പെട്ടുവെന്ന് വിശ്വാസം വളര്‍ത്താന്‍ കാരണമായി. പാര്‍ട്ടിയും നേതൃത്വവും ഇതിനെക്കുറിച്ച്‌ അടിയന്തരമായി ചിന്തിക്കേണ്ടതുണ്ടെന്നും രാജിക്കത്തില്‍ പറയുന്നു.

കഴിഞ്ഞമാസം സംസ്ഥാനത്തെ മൂന്ന് എംഎ‍ല്‍എമാര്‍ രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം ആദ്യമാണ് നടക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയാണ് എന്‍.പി.പി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular