Sunday, April 28, 2024
HomeAsiaവീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച്‌ ഉത്തര കൊറിയയുടെ പ്രകോപനം

വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച്‌ ഉത്തര കൊറിയയുടെ പ്രകോപനം

സോള്‍: ദിവസങ്ങള്‍ക്കകം ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. കിഴക്കന്‍ തീരത്തേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.

ജപ്പാന്‍ വരെ എത്താന്‍ ശേഷിയുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്.

റഷ്യ-ഉക്രൈന്‍ യുദ്ധം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ മിസൈല്‍ പരീക്ഷണവുമായി കിം ജോങ് ഉന്നിന്‍റെ ഉത്തരകൊറിയയും ലോകത്തെ വെല്ലുവിളിക്കുകയാണ്. മേഖലയില്‍ അസ്ഥിരതയുണ്ടാക്കുന്ന ആയുധ പരീക്ഷണങ്ങളില്‍ നിന്ന് പിന്‍മാറാന്‍ കിം തയ്യാറല്ലെന്നാണ് സൂചന. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്ങാങ്ങിലെ സുനാന്‍ മേഖലയില്‍ നിന്നാണ് മിസൈലുകള്‍ വിക്ഷേപിച്ചത്. യഥാക്രമം 350 കിലോമീറ്ററും 250 കിലോമീറ്ററും ദൂരം ഇവ താണ്ടിയതായി ദക്ഷിണ കൊറിയ അറിയിച്ചു.

ഉത്തരകൊറിയയുടെ നടപടി ഗുരുതരമായ പ്രകോപനമാണെന്നും മേഖലയിലെ സ്ഥിരതയും സമാധാനവും തകര്‍ക്കുന്നുവെന്നും ദക്ഷിണ കൊറിയ പറഞ്ഞു. സംഭവത്തില്‍ ജപ്പാനും പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ടായിരുന്നു. രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറന്‍ ടോങ്ചാന്‍ഗ്രി മേഖലയില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ സഞ്ചരിച്ച്‌ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയിലുള്ള കടലിലാണ് ഇവ പതിച്ചത്. യുഎസിലേക്ക് വരെ എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിച്ചെടുത്തതായി ഉത്തര കൊറിയ അവകാശപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പരീക്ഷണം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular