Saturday, May 4, 2024
HomeKerala450 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

450 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: പാടിച്ചറ മരക്കടവ് ഭാഗത്തുവെച്ച്‌ 450 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. മലപ്പുറം എരത്തുംപടി ഭാഗം അബ്ദുറഹ്മാന്‍ നഗര്‍ വില്ലേജിലെ കിഴക്കേക്കര വീട്ടില്‍ അബ്ബാസ് (44) ആണ് വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരിനന്ദനന്‍, പ്രിവന്റിവ് ഓഫിസര്‍ പി.എസ്. വിനീഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം. സുരേഷ്, വി.ബി. നിഷാദ്, ബിനുമോന്‍, ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular