Sunday, April 28, 2024
HomeIndiaഡല്‍ഹിയില്‍ യുവതിയുടെ മരണം; സ്‌കൂട്ടറില്‍ മറ്റൊരു പെണ്‍കുട്ടികൂടി ഉണ്ടായിരുന്നെന്ന്‌ പൊലീസ്‌

ഡല്‍ഹിയില്‍ യുവതിയുടെ മരണം; സ്‌കൂട്ടറില്‍ മറ്റൊരു പെണ്‍കുട്ടികൂടി ഉണ്ടായിരുന്നെന്ന്‌ പൊലീസ്‌

ന്യൂഡല്‍ഹി > പുതുവര്‍ഷദിവസം പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഡല്‍ഹി പൊലീസ്. മരിച്ച പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നില്ലെന്നും കൂടെ മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അപകടസമയത്ത് മരിച്ച കുട്ടി ഒറ്റയ്ക്കായിരുന്നുവെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍ അപകടം നടക്കുമ്ബോള്‍ മറ്റൊരു പെണ്‍കുട്ടിയും കൂടെ ഉണ്ടായിരുന്നുവെന്നും ആ പെണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മരിച്ച പെണ്‍കുട്ടിയുടെ കാലുകള്‍ കാറില്‍ കുടുങ്ങിയെന്നും തുടര്‍ന്ന് കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.

പുതുവത്സര ദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഡല്‍ഹി സുല്ത്താന്പുരിയില് വെച്ച്‌ യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടര് യുവാക്കളുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില് തെറിച്ചുവീണ യുവതിയുടെ വസ്ത്രങ്ങള് കാറിനടിയില് കുടുങ്ങുകയായിരുന്നു. ശേഷം 4 കിലോമീറ്ററോളം കാറില് വലിച്ചിഴച്ചു. സംഭവത്തില് ഡല്‍ഹി പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular