Friday, April 26, 2024
HomeGulfപുതുവത്സര വെടിക്കെട്ട്; ഒന്നര മണിക്കൂറില്‍ ബുര്‍ജ് ക്ലീന്‍

പുതുവത്സര വെടിക്കെട്ട്; ഒന്നര മണിക്കൂറില്‍ ബുര്‍ജ് ക്ലീന്‍

ദുബൈ: വമ്ബന്‍ വെടിക്കെട്ട് നടന്ന പുതുവത്സരാഘോഷത്തിന് ശേഷം ബുര്‍ജ് ഖലീഫയുടെ സമീപ പ്രദേശങ്ങള്‍ വൃത്തിയാക്കിയത് വെറും ഒന്നര മണിക്കൂര്‍കൊണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഒരു മണിക്കൂര്‍ നേരത്തേയാണ് ഇക്കുറി ബുര്‍ജ് ക്ലീനാക്കിയത്. 300 പേര്‍ ഏഴ് മേഖലകളിലായി തിരിഞ്ഞായിരുന്നു ശുചീകരണം. എമിറില്‍സ് എന്ന സ്ഥാപനത്തിന്‍റെ നേതൃത്വത്തിലായിരുന്നു ശുചീകരണം. തുടര്‍ച്ചയായ 10ാം വര്‍ഷമാണ് ഇതേ സ്ഥാപനം ശുചീകരണ ചുമതല ഏറ്റെടുക്കുന്നത്. ഓരോ വര്‍ഷം കഴിയുമ്ബോഴും ശുചീകരണം വേഗത്തിലാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത്ര വേഗത്തില്‍ ശുചീകരണം യാഥാര്‍ഥ്യമാക്കാന്‍ തങ്ങളെ സഹായിച്ചതെന്ന് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. പരിപാടിയുടെ ഒരു മാസം മുമ്ബുതന്നെ കൃത്യമായ പദ്ധതി തയാറാക്കിയിരുന്നു. 262 ശുചീകരണ ജീവനക്കാര്‍, 45 സാങ്കേതിക പ്രവര്‍ത്തകര്‍, 34 സൂപ്പര്‍വൈസര്‍മാര്‍, മാനേജര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് ശുചീകരണത്തിന് നേതൃത്വം നല്‍കിയത്. ശുചീകരിക്കേണ്ട മേഖലയെ ഏഴായി തിരിച്ചായിരുന്നു പ്രവര്‍ത്തനം. ഓരോ മേഖലയിലും ഓരോ സൂപ്പര്‍വൈസര്‍മാരെയും 20 ശുചീകരണ തൊഴിലാളികളെയും നിയോഗിച്ചു. വെടിക്കെട്ട് സമാപിച്ചതിന് തൊട്ടുപിന്നാലെ ഇവിടങ്ങളില്‍ ശുചീകരണ യന്ത്രങ്ങള്‍ വിന്യസിച്ചു.

അധികൃതരുടെ സഹായവും ലഭിച്ചു. ആധുനിക ഉപകരണങ്ങളുപയോഗിച്ചായിരുന്നു ശുചീകരണം. ജനക്കൂട്ടമാണ് ശുചീകരണത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്ന് ഇവര്‍ പറയുന്നു. ഓരോ വര്‍ഷവും ജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. അതിനൊപ്പം മാലിന്യവും വര്‍ധിക്കുകയാണ്. പരിപാടി കഴിഞ്ഞയുടന്‍ ജനങ്ങള്‍ ഇവിടം വിട്ടുപോകുന്നതാണ് രീതി. ജനങ്ങള്‍ ഒഴിയുന്നതിന് മുമ്ബ് തന്നെ ഇവരുടെ ശുചീകരണവും തുടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular