Sunday, May 5, 2024
HomeGulfറിപ്പബ്ലിക് ഡേ ആഘോഷമാക്കി ഇന്ത്യന്‍ എജുക്കേഷന്‍ സ്കൂള്‍

റിപ്പബ്ലിക് ഡേ ആഘോഷമാക്കി ഇന്ത്യന്‍ എജുക്കേഷന്‍ സ്കൂള്‍

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എജുക്കേഷന്‍ സ്കൂളില്‍ റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ ടി.

പ്രേംകുമാര്‍ സ്കൂള്‍ അങ്കണത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി.

ഇന്ത്യന്‍ പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിന സന്ദേശവും പ്രിന്‍സിപ്പല്‍ വായിച്ചു. ഭവന്‍സ് മിഡിലീസ്റ്റ്‌ ചെയര്‍മാന്‍ എന്‍.കെ. രാമചന്ദ്രന്‍ മേനോന്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും അഭിസംബോധനചെയ്ത് സംസാരിച്ചു. വിവിധ മേഖലകളില്‍ രാജ്യത്തിന്റെ പുരോഗതിയെ ഉദ്ഘോഷിപ്പിച്ച്‌ വിദ്യാര്‍ഥികള്‍ തയാറാക്കിയ വിഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ മീനാക്ഷി നയ്യാര്‍, ബിനോയ്‌ മാത്യു, സ്കൂള്‍ ഹെഡ്മിസ്ട്രസ് മുനീറ മമ്മിക്കുട്ടി എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് റിപ്പബ്ലിക് ദിനാശംസ നേര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular