Saturday, April 27, 2024
HomeIndiaഭാരത് ജോഡോ യാത്രയുടെ സമാപന പ്രസംഗത്തില്‍ വികാരാധീനനായി രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ യാത്രയുടെ സമാപന പ്രസംഗത്തില്‍ വികാരാധീനനായി രാഹുല്‍ ഗാന്ധി

ശ്മീര്‍: ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ വികാരാധീനനായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.

കനത്ത മഞ്ഞുവീഴ്ച വകവയ്ക്കാതെ, തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുലിന്‍റെ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.

തന്‍റെ പിതാവ് രാജീവ് ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും കൊലപാതകങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന്‍റെ വേദനയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആക്രമണങ്ങള്‍ നല്‍കുന്ന വേദന എത്രയാണെന്ന് തനിക്ക് മനസ്സിലാവും. പുല്‍വാമ രക്തസാക്ഷികളുടെ പ്രിയപ്പെട്ടവരുടെ മനസ്സിലൂടെ കടന്നുപോയത് എന്താണെന്നും തനിക്ക് മനസിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ ബിജെപി നേതാക്കള്‍ക്കും ആര്‍എസ്‌എസ് അംഗങ്ങള്‍ക്കും ഈ വേദന മനസിലാക്കാന്‍ കഴിയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങളും അദ്ദേഹം വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular