Friday, April 26, 2024
HomeIndiaധന്‍ബാദിലെ തീപിടിത്തം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ധന്‍ബാദിലെ തീപിടിത്തം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ന്‍ബാദ് : ഝാര്‍ഖണ്ഡ് ധന്‍ബാദിലെ ആശിര്‍വാദ് ടവറിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ചൊവ്വാഴ്ച വൈകുന്നേരം ധന്‍ബാദിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 14 പേര്‍ മരിച്ചിരുന്നു.

തീപിടിത്തത്തില്‍ മരിച്ചവരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ധന്‍ബാദിലെ ജോറാഫടക് ഏരിയയിലെ ആശിര്‍വാദ് ടവറിന്റെ രണ്ടാം നിലയിലാണ് വൈകുന്നേരം 6 മണിയോടെ തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ 12-പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular