Friday, April 26, 2024
HomeUSAകോൺഗ്രസ്‌മാൻ അമി ബേറയെ യുഎസ് ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തു

കോൺഗ്രസ്‌മാൻ അമി ബേറയെ യുഎസ് ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തു

യുഎസ് ഹൗസിന്റെ പ്രബലമായ ഇന്റലിജൻസ് കമ്മിറ്റിയിലേക്ക് ഇന്ത്യൻ അമേരിക്കൻ ആമി ബേറയെ നാമനിർദേശം ചെയ്തു. കലിഫോണിയയിലെ ആറാം ഡിസ്ട്രിക്ടിൽ നിന്നു 2012 മുതൽ ജയിച്ചു വരുന്ന ഡെമോക്രാറ്റ് കോൺഗ്രസിൽ ഏറ്റവും നീണ്ട കാലം അംഗമായ ഇന്ത്യൻ അമേരിക്കനാണ്.

രാജ്യത്തെ രഹസ്യാന്വേഷണ നടപടികൾക്കു മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിക്കു സി ഐ എ, ഡി എൻ ഐ, എൻ എസ് എ തുടങ്ങിയ ഏജൻസികളുടെ മേലും സൈനിക രഹസ്യാന്വേഷണത്തിലും നിയന്ത്രണമുണ്ട്.

ഡെമോക്രാറ്റിക് ഹൗസ് നേതാവ് ഹകീം ജെഫ്രിസിനു  ബേറ നന്ദി പറഞ്ഞു. “ഹൗസ് ഇന്റലിജിൻസ് കമ്മിറ്റിയിലേക്ക് എന്നെ നാമനിർദേശം ചെയ്തു എന്നെ ആദരിച്ചതിനു ലീഡർ ജെഫ്രിസിനോട് നന്ദി പറയുന്നു. യുഎസിന്റെ സുരക്ഷയും ദേശരക്ഷയും ഉറപ്പാക്കുന്നതിൽ കമ്മിറ്റിക്കു പ്രധാന പങ്കുണ്ട്.”

ഹൗസ് വിദേശകാര്യ സമിതിയിലും ശാസ്ത്ര-സാങ്കേതിക സമിതിയിലും അദ്ദേഹം അംഗമാണ്. കഴിഞ്ഞ കോൺഗ്രസിൽ വിദേശകാര്യ ഉപസമിതി അധ്യക്ഷൻ ആയിരുന്നു. ഏഷ്യ, പാസിഫിക്, സെൻട്രൽ ഏഷ്യ, ആയുധനിയന്ത്രണം എന്നീ വിഷയങ്ങളാണ് ആ കമ്മിറ്റി കൈകാര്യം ചെയ്തത്.

Ami Bera named to House Intelligence committee

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular