Friday, April 26, 2024
HomeKeralaമുംബൈ സ്വദേശിനിയെ ലൈംഗികമായി ഉപദ്രവിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതികള്‍ പിടിയില്‍

മുംബൈ സ്വദേശിനിയെ ലൈംഗികമായി ഉപദ്രവിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതികള്‍ പിടിയില്‍

കൊച്ചി : മുംബൈ സ്വദേശിനിയെ ലൈംഗികമായി ഉപദ്രവിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതികള്‍ പിടിയില്‍.തേവര വാട്ടര്‍ ടാങ്ക് റോഡ് കാനാട്ട് ഹൗസില്‍ മനോജ് കുമാര്‍ (34), തേവര കോന്തുരുത്തി കാവാലംപറമ്ബ് നികത്തില്‍ത്തറ ഹൗസില്‍ അരുണ്‍ (30), തേവര കോന്തുരുത്തി പാലപ്പറമ്ബില്‍ സനു ജോയ് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ജനുവരി 31ന് രാത്രി തേവരയിലാണ് സംഭവം. എറണാകുളത്ത് പഠിക്കുന്ന മുംബൈ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്.
സുഹൃത്തുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്ക് അപകടത്തിലായപ്പോള്‍ രക്ഷിക്കാനെന്ന വ്യാജേന എത്തിയ പ്രതികള്‍ ലൈംഗികമായി ഉപദ്രവിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു.
എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular