Friday, April 26, 2024
HomeIndiaപ്രണയ നൈരാശ്യം: അമിത അളവില്‍ അനസ്തേഷ്യ കുത്തിവച്ച്‌ നഴ്സ് ആത്മഹത്യ ചെയ്തു

പ്രണയ നൈരാശ്യം: അമിത അളവില്‍ അനസ്തേഷ്യ കുത്തിവച്ച്‌ നഴ്സ് ആത്മഹത്യ ചെയ്തു

ന്‍ഡോര്‍ : അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവച്ച്‌ 27 കാരിയായ നഴ്‌സ് ആത്മഹത്യ ചെയ്തു.മുന്‍ കാമുകന്‍്റെ വിവാഹത്തില്‍ മനംനൊന്താണ് ആത്മഹത്യാ.യുവതി എഴുതിയ രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിലാണ് സംഭവം.പൂജാ ഗഞ്ചന്‍(27) എന്ന യുവതിയാണ് മരിച്ചത്.

രണ്ട് ദിവസം മുമ്ബ് പൂജാ തന്റെ വീട്ടില്‍ വച്ച്‌ മരുന്ന് കുത്തിവയ്ക്കുകയായിരുന്നു എന്ന് എയ്‌റോഡ്രോം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സഞ്ജയ് ശുക്ല പിടിഐയോട് പറഞ്ഞു.ആശുപത്രിയിലെ സഹപ്രവര്‍ത്തകനുമായി താന്‍ പ്രണയത്തിലായിരുന്നു എന്ന് യുവതി ആത്മഹത്യാ കുറിപ്പില്‍ ഉന്നയിക്കുന്നു.

മറ്റൊരു മെഡിക്കല്‍ സ്ഥാപനത്തിലേക്ക് മാറിയ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി പൂജാ കുറിച്ചു.കുടുംബം മറ്റൊരാളുമായി തന്റെ വിവാഹം നിശ്ചയിച്ചതിനാല്‍ ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്ന് യുവതിയോട് വ്യക്തമാക്കിയിരുന്നതായി പൊലീസിന് നല്‍കിയ മൊഴിയില്‍ മുന്‍ കാമുകന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular