ന്യൂഡല്‍ഹി : അന്തരിച്ച പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ഒരു കാലത്ത് ഇന്ത്യയുടെ ശത്രുവായിരുന്നെങ്കിലും 2002-2007 കാലഘട്ടത്തില്‍ മുഷറഫ് സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി തരൂര്‍ ഓര്‍മിച്ചു. ഐക്യരാഷ്ട്ര സഭയില്‍ വച്ച് മുഷറഫിനെ പണ്ട് സ്ഥിരമായി കാണാറുണ്ടായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. ഞായറാഴ്ച ദുബായിലെ ആശുപത്രിയില്‍ വച്ചായിരുന്നു മുഷറഫിന്റെ അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ദുബായിലെ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.