Wednesday, May 1, 2024
HomeIndiaഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് അടുത്ത മാസം

ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് അടുത്ത മാസം

ല്‍ഹി : ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16ന് നടക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സമ്മേളനം ഫെബ്രുവരി 16ന് നടത്താന്‍ നിര്‍ദേശിച്ചത്.

കഴിഞ്ഞ മൂന്ന് തവണയും മേയര്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത തീയതി ഗവര്‍ണര്‍ ഒടുവില്‍ അംഗീകരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.എ.പി നേതാവ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി ഫെബ്രുവരി 13ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി ഒറ്റ ബാലറ്റ് ഉപയോഗിക്കാനും പ്രിസൈഡിങ് ഓഫീസര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് എ.എ.പി നേതാവ് സുപ്രീംകോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular