Thursday, May 2, 2024
HomeKeralaമദ്യലഹരിയില്‍ ബസ് ഓടിച്ചു, ലൈസന്‍സും ഇല്ല; ഡ്രൈവര്‍ അറസ്റ്റില്‍

മദ്യലഹരിയില്‍ ബസ് ഓടിച്ചു, ലൈസന്‍സും ഇല്ല; ഡ്രൈവര്‍ അറസ്റ്റില്‍

റണാകുളം : മദ്യലഹരിയില്‍ ബസ് ഓടിച്ചതിന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത ഡ്രൈവര്‍ അറസ്റ്റില്‍. നേര്യമംഗലം ചെമ്ബന്‍കുഴി കുന്നത്തുവീട്ടില്‍ അനില്‍ കുമാറിനെയാണ് തൃക്കാക്കര പൊലീസ് എസ്.എച്ച്‌.ഒ ആര്‍.
ഷാബു അറസ്റ്റ് ചെയ്തത്. കാക്കനാട്-ഫോര്‍ട്ട്കൊച്ചി റൂട്ടില്‍ സര്‍വിസ് നടത്തുന്ന എം.എം.എസ് എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് അനില്‍കുമാര്‍. ശനിയാഴ്ച രാവിലെ കാക്കനാട് എത്തിയപ്പോള്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തയാളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular